27 11 2017 തിങ്കളാഴ്ചമുതൽ ഉപജില്ലാ കലോത്സവം ആരംഭിച്ചു. രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം തിങ്കളാഴ്ച്ച പഠിപ്പിച്ചു. ഡയഗണോസ്റ്റിക് ടെസ്റ്റിന്റെ പേപ്പർ കൊടുക്കുകയും റെമഡിയൽ ടീച്ചിങ് നടത്തുകയും ചെയ്തു. 28 11 2017 ചൊവ്വാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. സ്കൂളിലെ 7 E-ൽ ' പഠിക്കുന്ന നജ്മ എന്ന കുട്ടി മരണപ്പെട്ടു. അസംബ്ലിയിൽ ബിപിൻ സർ അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ച ടീച്ചർ എന്റെ ക്ലാസ് കാണാൻ വന്നു. 28 11 2017 ചൊവ്വാഴ്ച എട്ടാം ക്ലാസ്സിന് അവധിയായിരുന്നു. 29 11 2017 ബുധനാഴ്ച ഒമ്പതാം ക്ലാസിലും 30 11 2017 വ്യാഴാഴ്ച പത്താം ക്ലാസിലും അവധിയായിരുന്നു. 29 11 2017 ബുധനാഴ്ച നാവായിക്കുളം ജി എച്ച് എസ് എസിൽ പോയി ഹിന്ദി ഓപ്ഷനിലെ ശ്യാമയുടെ ക്ലാസ് കണ്ടു. അർക്കന്നൂർ സ്കൂളിൽ പോയി ഫിസിക്കൽ സയൻസിലെ അജിത് മൻസൂർ എന്നിവരുടെ ക്ലസും കണ്ടു . 30 11 2017 വ്യാഴാഴ്ച മഴയായതിനാൽ ഒരു പിരീഡ് നേരത്തെ സ്കൂൾ വിട്ടു. 1 12 2017 വെള്ളിയാഴ്ച മഴ ആയതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല
No comments:
Post a Comment