18 12 2017 തിങ്കളാഴ്ച മുതൽ 21 12 2017 വ്യാഴാഴ്ച വരെ ക്രിസ്മസ് പരീക്ഷ ഉണ്ടായിരുന്നു. 22 12 2017 വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷം ആയിരുന്നു. 23 12 2017 ശനിയാഴ്ച മുതൽ ക്രിസ്മസ് അവധിയായിരുന്നു.
Saturday, 23 December 2017
Saturday, 16 December 2017
Weekly update 6th week
11 12 2017 തിങ്കളാഴ്ച ആശയ സമ്പാദന മാതൃകയിൽ സമാസം പഠിപ്പിച്ചു . 12 12 2017 ചൊവ്വാഴ്ച ഉച്ചവരെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ. 13 12 2017 ബുധനാഴ്ച മുതൽ ക്രിസ്മസ് പരീക്ഷ ആരംഭിച്ചു. ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ പരീക്ഷ ആയതിനാൽ ഞങ്ങൾക്ക് ക്ലാസ് എടുക്കേണ്ടതില്ലായിരുന്നു .
Saturday, 9 December 2017
Weekly update 5th week
4 12 2017 തിങ്കളാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. ഉപജില്ലാ കലോത്സവത്തിൽ മത്സരിച്ച് വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. കെപിഎം സ്കൂളിന് സെക്കൻഡ് ഓവറോൾ ചാമ്പ്യൻഷിപ്പ് ഉണ്ടായിരുന്നു. അറബിക് കലോത്സവത്തിന് കെപിഎം സ്കൂളിന് ഫസ്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് ഉണ്ടായിരുന്നു. ഓപ്ഷൻ ടീച്ചർ ഇന്ന് ക്ലാസ് കാണാൻ വന്നു. രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. നാലാമത്തെ പീരീഡ് മലയാളം ഓപ്ഷനിലെ ആലീസിന്റെ ക്ലാസ് കാണാൻ പോയി. ആറാമത്തെ പീരീഡ് 9 A യിൽ ആശാൻ എന്ന മാനി എന്ന പാഠഭാഗം പഠിപ്പിച്ചു. 7 12 2017 വ്യാഴാഴ്ച്ച അസംബ്ലി ഉണ്ടായിരുന്നു .5 12 2017 ൽ ആരംഭിച്ച ജില്ലാ കലോത്സവത്തിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു .മലയാളം പദ്യം ചൊല്ലൽ മലയാളം കഥാരചന കവിതാരചന വിഭാഗങ്ങൾക്ക് സമ്മാനം ലഭിച്ചു. മലയാളം ഓപ്ഷനിലെ ആലീസ് ഗോപിക രേവതി എന്നിവർ എന്റെ ക്ലാസ് കാണാൻ വന്നു . 8 12 2017 വെള്ളിയാഴ്ച അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി
Friday, 8 December 2017
Saturday, 2 December 2017
Weekly updates 4th week
27 11 2017 തിങ്കളാഴ്ചമുതൽ ഉപജില്ലാ കലോത്സവം ആരംഭിച്ചു. രണ്ട് ടാക്സിക്കാർ എന്ന പാഠഭാഗം തിങ്കളാഴ്ച്ച പഠിപ്പിച്ചു. ഡയഗണോസ്റ്റിക് ടെസ്റ്റിന്റെ പേപ്പർ കൊടുക്കുകയും റെമഡിയൽ ടീച്ചിങ് നടത്തുകയും ചെയ്തു. 28 11 2017 ചൊവ്വാഴ്ച സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു. സ്കൂളിലെ 7 E-ൽ ' പഠിക്കുന്ന നജ്മ എന്ന കുട്ടി മരണപ്പെട്ടു. അസംബ്ലിയിൽ ബിപിൻ സർ അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ച ടീച്ചർ എന്റെ ക്ലാസ് കാണാൻ വന്നു. 28 11 2017 ചൊവ്വാഴ്ച എട്ടാം ക്ലാസ്സിന് അവധിയായിരുന്നു. 29 11 2017 ബുധനാഴ്ച ഒമ്പതാം ക്ലാസിലും 30 11 2017 വ്യാഴാഴ്ച പത്താം ക്ലാസിലും അവധിയായിരുന്നു. 29 11 2017 ബുധനാഴ്ച നാവായിക്കുളം ജി എച്ച് എസ് എസിൽ പോയി ഹിന്ദി ഓപ്ഷനിലെ ശ്യാമയുടെ ക്ലാസ് കണ്ടു. അർക്കന്നൂർ സ്കൂളിൽ പോയി ഫിസിക്കൽ സയൻസിലെ അജിത് മൻസൂർ എന്നിവരുടെ ക്ലസും കണ്ടു . 30 11 2017 വ്യാഴാഴ്ച മഴയായതിനാൽ ഒരു പിരീഡ് നേരത്തെ സ്കൂൾ വിട്ടു. 1 12 2017 വെള്ളിയാഴ്ച മഴ ആയതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല
Subscribe to:
Posts (Atom)
weekly updates 8th Week
ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...
-
സ്കോറിങ് ഗൈഡുകൾ എന്നാണ് ഇവയെ വിളിക്കുക പഠിതാവിന്റെ ഗ്രഹണ തന്ത്രം അളക്കാനുള്ള ഒരു കൂട്ടം പ്രതീക്ഷിത പ്രതികരണങ്ങൾ നിറഞ്ഞതാണ് ഇത്തരം മൂല്യനിർണ...
-
പഠന ബോധന പ്രക്രിയ യഥാതഥവും രസകരവും ആക്കുന്നതിന് ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ സഹായിക്കുന്നു. വിദ്യാർഥികളുടെ ജിജ്ഞാസയെ ഉണർത്തി അഭിപ്രേരണ വളർത്തിയ...