Friday, 14 July 2017

kavitha niroopanam

സത്യപ്രകൃതി ദീപത്തില്‍ 
ക്കത്തും പൊന്‍തിരി പോലവേ
അരിവാളേന്തി നില്‍ക്കുന്നു
കന്നി - കര്‍ഷകകന്യക

കുളര്‍ക്കവേയവള്‍ നോക്കുമ്പോള്‍
പൂത്തൂ വിണ്‍പിച്ചകച്ചെടി
അവള്‍ നീരാടവേ നീല-
ദര്‍പ്പണം പാഴ്ച്ചെളിക്കുളം "

കാവ്യഭാഗത്തെ മുന്‍നിര്‍ത്തി വാങ്മയചിത്രങ്ങള്‍ കവിതയ്ക്ക് എത്രത്തോളം ഭാവദീപ്തി നല്‍കുന്നുവെന്ന് പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.

           വാക്കുകള്‍ വരച്ച ചിത്രങ്ങള്‍  എന്ന സാമ്പ്രദായികമായ വിവരണം ഈ ഭാഗത്തിന് എങ്ങനെ ചേരും?ആകാശത്തു നിന്നും ഭാവനാ  നക്ഷത്രങ്ങള്‍ പറിച്ചെടുക്കുന്ന പി.യുടെ കാവ്യ മനസ്സ്  പ്രകൃതിയില്‍ കണ്ടതിനെ കവിതയാക്കി പകര്‍ന്നപ്പോള്‍ മാറിയതെന്തോ അതാണ് ഈ വരികളിലെ കാവ്യരസം......അതാകട്ടെ വെറും വാങ്മയ ചിത്രമല്ല. പി. നേരിട്ട്  പ്രകൃതിയില്‍ കണ്ടതു മാത്രമാണ്  ചിത്രമായിട്ടുള്ളത്. അത് കവിതയിലേക്ക് ആവാഹിച്ചപ്പോള്‍ (ക്ഷമിക്കണം...പി.കുഞ്ഞിരാമന്‍നായര്‍ക്ക് ചേരുന്ന വാക്ക് വേണ്ടേ?) കണ്ട ചിത്രം ഭാവദീപ്തമായി.....

അരിവാളേന്തി നില്‍ക്കുന്ന കന്നി - കര്‍ഷകകന്യക സത്യപ്രകൃതി ദീപത്തില്‍ കത്തും പൊന്‍തിരി പോലെയാകുമ്പോള്‍ അത് വാങ്മയ ചിത്രത്തിന്റെ സങ്കേതത്തില്‍ നിന്നും മാറിപ്പോയില്ലേ?അവള്‍ നീരാടുമ്പോള്‍ പാഴ്ച്ചെളിക്കുളം നീല-ദര്‍പ്പണമാകുന്നതും അവള്‍ കുളര്‍ക്കേ നോക്കുമ്പോള്‍ വിണ്‍പിച്ചകച്ചെടി പൂക്കുന്നതും കേവലം വാങ്മയ ചിത്രമാണെന്നത്  സ്വീകരിക്കാന്‍ പ്രയാസമാണ്.

weekly updates 8th Week

ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...