സ്വയംപഠന സമ്പ്രദായത്തെ ഉൾപ്പെട്ടതാണ് ഡാൾട്ടൻ പദ്ധതി. കുട്ടികൾ മിക്ക കാര്യങ്ങളിലും വ്യക്തി വ്യത്യാസം കാണപ്പെടുന്നു. അതിനൊത്ത പഠനം ക്രമീകരിക്കുന്ന രീതിയിൽ സംവിധാനം ചെയ്തിട്ടുള്ള ഒരു രീതിയാണ് സാൾട്ടൺ പ്ലാൻ. ഹെലൻ പാർകേഴ്സ്റ്റ് എന്ന വനിതയാണ് ഈ രീതി ആവിഷ്കരിച്ചത്. ഓരോ കുട്ടിയും തന്റേതായ അഭ്യസന പദ്ധതി തയ്യാറാക്കി അധ്യാപകൻ സമർപ്പിക്കണം. ബന്ധപ്പെട്ട കുട്ടിയുമായി ചർച്ച നടത്തി പദ്ധതിയിൽ ആവശ്യം വേണ്ട മാറ്റം അധ്യാപകർ നിർദ്ദേശിക്കും. ഏതെല്ലാം ഗ്രന്ഥങ്ങളാണ് വായിക്കേണ്ടത് എന്തൊക്കെ കാര്യങ്ങൾ രേഖപ്പെടുത്തണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിർദ്ദേശങ്ങളും നൽകും.
Friday, 23 September 2016
സാൾട്ടൻ പദ്ധതി
Wednesday, 21 September 2016
ബഹുമുഖ ബുദ്ധി സിദ്ധാന്തം
ഗണിത ശേഷികൾ ഭാഷകൾ യുക്തിചിന്ത എന്നീ മേഖലകളിൽ കഴിവ് പ്രകടിപ്പിക്കുന്നവരെ ബുദ്ധിമാന്മാരായ വിവക്ഷിക്കാറുണ്ട്. എന്നാൽ മറ്റു പല കഴിവുകൾ ഉള്ളവരും സമൂഹത്തിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് 1983 ഹോവാർഡ് ഗാർഡ്നർ എന്ന വിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ ബഹുമുഖ ബുദ്ധി ശക്തി എന്ന സിദ്ധാന്തം ആവിഷ്കരിച്ചത്. പ്രത്യുൽപാദനപരമായ ചിന്തയുടെ അഭാവത്തിൽ പുതിയ പറ്റി പറയുന്നത് അർത്ഥമില്ലെന്നും ബുദ്ധി എന്നത് പല സ്വതന്ത്ര ഘടകങ്ങൾ ഉൾപ്പെട്ടതാണ് എന്നും അദ്ദേഹം സിദ്ധാന്തിച്ചു
Tuesday, 13 September 2016
പ്രശ്നോത്തര രീതി
സോക്രട്ടിക് രീതി എന്ന് അറിയപ്പെടുന്ന പ്രശ്നോത്തര രീതി ഒരു പ്രാചീന ഭാഷാ ബോധന രീതിയാണ്. കുട്ടികളോട് ചോദ്യങ്ങൾ ചോദിച്ച് ഉത്തരങ്ങൾ പറയിപ്പിക്കുക യാണ് ഇവിടെ ബോധന ക്രമം. വിദ്യാർഥികൾക്ക് ചിന്തിക്കാൻ അവസരം ലഭിക്കുന്നതാണ് ഈ രീതിയുടെ പ്രത്യേകത. പക്ഷേ സമർത്ഥമായി ചോദ്യങ്ങൾ ചോദിക്കുക എന്നത് നിസ്സാരമായ ഒരു കാര്യമല്ല. അധ്യാപകനെ പോലെ വിദ്യാർത്ഥികളും സമർത്ഥമായ ചോദ്യകർത്താവ് ആണെങ്കിൽ കാര്യം ശരിയാകും. പക്ഷേ അന്യൂനമായ ഒരു ബോധന സമ്പ്രദായമായി അംഗീകരിക്കാൻ നിർവാഹമില്ല
Monday, 12 September 2016
ഭാഷാധ്യാപകൻ
വിദ്യാഭ്യാസ പ്രക്രിയയെ മൂന്ന് ഘടകങ്ങളാണ് അദ്ധ്യാപകൻ വിദ്യാർത്ഥി പാഠ്യവസ്തു എന്നിവ. അധ്യാപനം കേവലം ഒരു തൊഴിലല്ല. അത് മഹത്തായ ഒരു സേവനമാണ്. ഭാഷാ അധ്യാപകനെ മറ്റു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരേക്കാൾ വിപുലമായ ഉത്തരവാദിത്വമാണുള്ളത്. ഒരാളുടെ ചിന്തയും വികാരവും രൂപപ്പെട്ടുവരുന്നത് മാതൃഭാഷയിലൂടെയാണ്. അതിനാൽ ആ ഭാഷ പഠിപ്പിക്കുന്ന അധ്യാപകൻ സമൂഹത്തെയാണ് രൂപപ്പെടുത്തുന്നത്. ഒരേസമയം സഹൃദയനും വിമർശകനും ആകാൻ ഭാഷ അധ്യാപകനു കഴിയണം
Subscribe to:
Posts (Atom)
weekly updates 8th Week
ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...
-
സ്കോറിങ് ഗൈഡുകൾ എന്നാണ് ഇവയെ വിളിക്കുക പഠിതാവിന്റെ ഗ്രഹണ തന്ത്രം അളക്കാനുള്ള ഒരു കൂട്ടം പ്രതീക്ഷിത പ്രതികരണങ്ങൾ നിറഞ്ഞതാണ് ഇത്തരം മൂല്യനിർണ...
-
പഠന ബോധന പ്രക്രിയ യഥാതഥവും രസകരവും ആക്കുന്നതിന് ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ സഹായിക്കുന്നു. വിദ്യാർഥികളുടെ ജിജ്ഞാസയെ ഉണർത്തി അഭിപ്രേരണ വളർത്തിയ...