Friday, 14 July 2017

kavitha niroopanam

സത്യപ്രകൃതി ദീപത്തില്‍ 
ക്കത്തും പൊന്‍തിരി പോലവേ
അരിവാളേന്തി നില്‍ക്കുന്നു
കന്നി - കര്‍ഷകകന്യക

കുളര്‍ക്കവേയവള്‍ നോക്കുമ്പോള്‍
പൂത്തൂ വിണ്‍പിച്ചകച്ചെടി
അവള്‍ നീരാടവേ നീല-
ദര്‍പ്പണം പാഴ്ച്ചെളിക്കുളം "

കാവ്യഭാഗത്തെ മുന്‍നിര്‍ത്തി വാങ്മയചിത്രങ്ങള്‍ കവിതയ്ക്ക് എത്രത്തോളം ഭാവദീപ്തി നല്‍കുന്നുവെന്ന് പരിശോധിച്ച് കുറിപ്പ് തയ്യാറാക്കുക.

           വാക്കുകള്‍ വരച്ച ചിത്രങ്ങള്‍  എന്ന സാമ്പ്രദായികമായ വിവരണം ഈ ഭാഗത്തിന് എങ്ങനെ ചേരും?ആകാശത്തു നിന്നും ഭാവനാ  നക്ഷത്രങ്ങള്‍ പറിച്ചെടുക്കുന്ന പി.യുടെ കാവ്യ മനസ്സ്  പ്രകൃതിയില്‍ കണ്ടതിനെ കവിതയാക്കി പകര്‍ന്നപ്പോള്‍ മാറിയതെന്തോ അതാണ് ഈ വരികളിലെ കാവ്യരസം......അതാകട്ടെ വെറും വാങ്മയ ചിത്രമല്ല. പി. നേരിട്ട്  പ്രകൃതിയില്‍ കണ്ടതു മാത്രമാണ്  ചിത്രമായിട്ടുള്ളത്. അത് കവിതയിലേക്ക് ആവാഹിച്ചപ്പോള്‍ (ക്ഷമിക്കണം...പി.കുഞ്ഞിരാമന്‍നായര്‍ക്ക് ചേരുന്ന വാക്ക് വേണ്ടേ?) കണ്ട ചിത്രം ഭാവദീപ്തമായി.....

അരിവാളേന്തി നില്‍ക്കുന്ന കന്നി - കര്‍ഷകകന്യക സത്യപ്രകൃതി ദീപത്തില്‍ കത്തും പൊന്‍തിരി പോലെയാകുമ്പോള്‍ അത് വാങ്മയ ചിത്രത്തിന്റെ സങ്കേതത്തില്‍ നിന്നും മാറിപ്പോയില്ലേ?അവള്‍ നീരാടുമ്പോള്‍ പാഴ്ച്ചെളിക്കുളം നീല-ദര്‍പ്പണമാകുന്നതും അവള്‍ കുളര്‍ക്കേ നോക്കുമ്പോള്‍ വിണ്‍പിച്ചകച്ചെടി പൂക്കുന്നതും കേവലം വാങ്മയ ചിത്രമാണെന്നത്  സ്വീകരിക്കാന്‍ പ്രയാസമാണ്.

Friday, 3 March 2017

blog

ലോകം മുഴുവന്‍ വിരല്‍ തുമ്പിലൊതുങ്ങുന്ന ഈ കാലഘട്ടത്തില്‍, ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ എത്രയാണെന്ന് നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അച്ചടി മാധ്യമത്തിന്റെ സാധ്യതകള്‍ക്കുമപ്പുറത്തേക്ക് ബ്ലോഗ് വളര്ന്നു കഴിഞ്ഞിരിക്കുന്നു. ആരെയും ആശ്രയിക്കാതെ നമ്മുടെ അഭിരുചികളെ, അറിവുകളെ പകര്‍ത്തിവയ്ക്കുവാനുള്ള, അഭിപ്രായങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള ഒരു മാധ്യമം എന്ന നിലയിലാണ് ഇതു കൂടുതല്‍ പ്രചാരം നേടിയത്.

Thursday, 16 February 2017

ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ

  • പഠന ബോധന പ്രക്രിയ യഥാതഥവും രസകരവും ആക്കുന്നതിന് ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ സഹായിക്കുന്നു. വിദ്യാർഥികളുടെ ജിജ്ഞാസയെ ഉണർത്തി അഭിപ്രേരണ വളർത്തിയ വിഷയത്തിൽ അവരുടെ ശ്രദ്ധ നിലനിർത്തുന്നതിന് ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നു. ക്ലാസ്സ്മുറിയിലെ വിരസത നീക്കി സജീവവും ആഹ്ലാദവുമായി അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത് സഹായിക്കുന്നു. ബ്ലാക്ക് ബോർഡ് റോള് ബ്ലാക്ക് ബോർഡ് ചാർട്ടുകൾ ഫ്ളാഷ് കാർഡ് ടെലിവിഷൻ എന്നിവ ഉദാഹരണമാണ്.

Thursday, 9 February 2017

സഹകരണ പഠനം

വ്യത്യസ്ത നിലവാരത്തിലുള്ള ശേഷികൾ പുലർത്തുന്ന ഒരു സംഘത്തിന് ഒരു പൊതു ലക്ഷ്യം നേടാൻ വേണ്ടി പരസ്പരം സഹായിച്ചും സഹകരിച്ചും സഹവർത്തിത്വത്തോടെ നടത്താവുന്ന ഒരു സമ്പ്രദായമാണ് സഹകരണ പഠനം

Wednesday, 8 February 2017

സൂക്ഷ്മ നിലവാര ബോധനം

1961 ൽ യു.എസ്.എ.യിലെസ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഡ്വായ് ഡബ്ല്യു അലെൻ കണ്ടുപിടിച്ച മൈക്രോ-ടീച്ചിംഗ് എല്ലാ വിദ്യാഭ്യാസ രംഗത്തും അധ്യാപകരെ വികസിപ്പിക്കുന്നതിനായിഉപയോഗിച്ചു.
സാധാരണ അധ്യാപന പ്രക്രിയയിലൂടെ ഒരു സങ്കീർണ്ണ സ്വഭാവം ലളിതം ആകുകയാണ് ഇതിന്റെ ഉദ്ദേശ്യം. അഞ്ചോ പത്തോ കുട്ടികൾ മാത്രമുള്ള ഒരു സംഘത്തെ �� അഞ്ചോ പത്തോ മിനിറ്റു മാത്രം നീണ്ട കാലയളവിൽ ഒരു ചെറിയ പാഠഭാഗം പഠിപ്പിക്കുന്ന രീതിയിലുള്ള ബോധന മാതൃകയാണ് സൂക്ഷ്മ നിലവാര ബോധനം

Friday, 3 February 2017

ലൈബ്രറികൾ

വിവരശേഖരത്തിന്‍റെയും ഉറവിടത്തിന്‍റെയും ഉറവിടങ്ങളുടെ ഒരു ശേഖരമാണ് ലൈബ്രറി. നിര്‍വചിക്കപ്പെട്ടതോ അല്ലെങ്കില്‍ കടം വാങ്ങുന്നതോ ആയ നിര്‍ദിഷ്ട കമ്മ്യൂണിറ്റിയ്ക്ക് ഇത് ലഭ്യമാക്കും. [1] ഭൗതികവും ഡിജിറ്റല്‍ ഉള്ളടക്കവും ഭൗതികവും ഡിജിറ്റല്‍ ഉപയോഗവും ഒരു ഭൌതിക കെട്ടിടമോ, മുറിയിലോ, വിര്‍ച്വല്‍ സ്പെയിസോ, അല്ലെങ്കില്‍ രണ്ടും ആയിരിക്കാം. ഒരു ലൈബ്രറിയുടെ ശേഖരത്തില്‍ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, പത്രങ്ങള്‍, കൈയെഴുത്ത് പ്രതികള്‍, സിനിമകള്‍, മാപ്പുകള്‍, പ്രിന്റുകള്‍, പ്രമാണങ്ങള്‍, മൈക്രോഫോം, സിഡികള്‍, കാസെറ്റുകള്‍, വീഡിയോടേപ്പുകള്‍, ഡിവിഡികള്‍, ബ്ലൂറേ ഡിസ്കുകള്‍, ഇ-ബുക്കുകള്‍, ഓഡിയോബുക്കുകള്‍, ഡാറ്റാബേസുകള്‍, മറ്റ് ഫോര്‍റ്റുകള്‍ എന്നിവ ഉള്‍പ്പെടാം

weekly updates 8th Week

ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി ഒന്നാം തിയതി തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിച്ചു. ജനുവരി രണ്ടാം തീയതി മന്നം ജയന്തിയുടെ അവധിയായിരുന്നു . 3 1 2...